കമ്പളക്കാട്: യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചിക്കലൂർ എരിഞ്ഞെരി പുളിക്കൽ അരുണിനെയാണ് (24) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിതാവ്: ഇ.ആർ. കരുണാകരൻ. മാതാവ്: ഇ. പത്മിനി. സഹോദരങ്ങൾ: നിധിൻ, നീതു.