പഴയങ്ങാടി: മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തെ ഉസ്സന്റെ വളപ്പിൽ കുഞ്ഞാമിന (70) നിര്യാതയായി. പരേതരായ ചേരിച്ചി പുതിയ പുരയിൽ അബൂബക്കർ, ഉസ്സന്റെ വളപ്പിൽ നഫീസ എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ ചേരിച്ചി മഹമൂദ്. മക്കൾ: ജമീല (പുതിയങ്ങാടി), മുസ്തഫ, ഇക്ബാൽ (ഇരുവരും അബൂദബി), സൗദാബി, ഷക്കീൽ, ഹഫ്സത്ത്, സുഹൈൽ (ഷാർജ). മരുമക്കൾ: കാസിം (പുതിയങ്ങാടി), ഷെഫീന (നീരൊഴുക്കുംചാൽ ബീച്ച് റോഡ്), ബഷീർ (രാമന്തളി), ഫെൻസീന (മുട്ടം), സാലിഹ (പുതിയങ്ങാടി), സാജിദ് (ഉമ്മുൽ ഖുവൈൻ), ഫസീല (മാട്ടൂൽ). സഹോദരി: സുബൈദ.