രാമപുരം: മുൻ മദ്റസ അധ്യാപകനും മസ്ജിദ് ഇമാമും സാമൂഹിക പ്രവർത്തകനുമായിരുന്ന പാലപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ (73) നിര്യാതനായി. രാമപുരം സ്കൂൾപടി നൂറുൽ ഇസ്ലാം മദ്റസ അധ്യാപകനായും പരിസരങ്ങളിലെ വിവിധ മസ്ജിദുകളിൽ ഇമാമായും ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. മുൻ പ്രവാസിയാണ്.
ഭാര്യമാർ: കദീജ പുലാവഴി (പാതിരമണ്ണ), ഹാജറ പുവാൻതൊടി (വറ്റല്ലൂർ). മക്കൾ: അക്ബർ അലി, ബുഷൈർ, സഫീർ അലി, ഹബിബ് റഹ്മാൻ, സഫ്റിന, ഷാഹിന. മരുമക്കൾ: ബഷീർ (തമിഴ്നാട്) അബ്ദുറഹീം വള്ളിക്കാടൻ (മേലേ കാളാവ്).
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് രാമപുരം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.