കാസർകോട്: കാസർകോട്ടെ മുതിർന്ന മാധ്യമപ്രവർത്തകൻ കോളിയടുക്കം അണിഞ്ഞയിലെ കെ.എസ്. ഗോപാലകൃഷ്ണൻ (68) നിര്യാതനായി. ഏറെക്കാലം ദേശാഭിമാനി കാസർകോട് ഏരിയ ലേഖകനായിരുന്നു.
ഉത്തരദേശം, ലേറ്റസ്റ്റ് തുടങ്ങി വിവിധ പത്രങ്ങളിലും പ്രവർത്തിച്ചിരുന്നു. ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത് പത്രാധിപസമിതി അംഗമായിരുന്നു.
ഭാര്യ: എ. ശ്യാമള. മക്കൾ: ജി.എസ്. അനന്തകൃഷ്ണൻ (സിനിമ, നാടകപ്രവർത്തകൻ), അഭിഷേക് കൃഷ്ണൻ.
സഹോദരങ്ങൾ: രാജമ്മ, സരസമ്മ (തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ.