ചെമ്മനാട്: ചെമ്മനാട് മണിയൻഗാനം പരവനടുക്കം സി.ബി ഹൗസിൽ ഹംസ (41) നിര്യാതനായി. വീടിന്റെ ടെറസിൽനിന്ന് വീണതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ സി.ബി. മുഹമ്മദ് സാഹിബിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഹംസ അൽ അഹ്സയിൽ എട്ടുവർഷം ജോലി ചെയ്തിരുന്നു. മകൻ: ഐമൻ സാദിഖ്. സഹോദരങ്ങൾ: സക്കീന, അബ്ദുറഹീം, സാഹിറ ബാനു, സിദ്ദീഖ്, റഹ്മത്ത്, സീനത്ത്, മൈമൂന, ഉസ്മാൻ, ഫരീദ.