മക്കിയാട്: ഫാ. തോമസ് സിൽവസ്ട്രോ (75-ബെനഡിക്ടൻ സഭ) നിര്യാതനായി. മക്കിയാട് സെന്റ് ജോസഫ് പ്രയറി അംഗവും സെന്റ് ആന്റണീസ്, ചെങ്ങോം, (കാഞ്ഞിരപ്പള്ളി) ഇടവക അംഗവുമായിരുന്നു. ഇരിട്ടി ബെൻഹിൽ ആശ്രമം, ബംഗളൂരു വനാശ്രം, ഫിലിപ്പീൻസ് സെന്റ് ബെൻഡിക്ട് ആശ്രമം, ശിവപുരി ജീവൻ ജ്യോതി ആശ്രമം എന്നിവിടങ്ങളിൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കെങ്കേരി ബെനഡിക്ടൻ ആശ്രമത്തിലും കുമളി എയ്ഞ്ചൽ വാലി ആശ്രമത്തിലും സേവനമനുഷ്ഠിച്ചു. സംസ്കാരച്ചടങ്ങുകൾ ഞായറാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിൽ നടക്കും