പുതുപ്പരിയാരം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വയോധികനെക്കുറിച്ച വിവരങ്ങൾ തേടുന്നു. 60 വയസ്സ് തോന്നിക്കുന്ന, ഹിന്ദി സംസാരിക്കുന്ന, ഇരുനിറവും 166 സെന്റിമീറ്റർ ഉയരവുമുള്ളയാളാണ്. ഗംഗാറാമാണ് പേരെന്ന് പറയുന്നു. 2024 ഡിസംബർ ഒന്നിന് പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം പൂച്ചിറയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റയാൾ ജനുവരി 25ന് തൃശൂർ മെഡിക്കൽ കോളജിൽവെച്ച് മരിച്ചു. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി യാക്കര പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ ഹേമാംബിക നഗർ പൊലീസിൽ ബന്ധപ്പെടണം. ഫോൺ: 9497987150/9447753805.