തച്ചനാട്ടുകര: ചെത്തല്ലൂർ തെക്കുംമുറി കുന്നത്ത് അപ്പു ഗുപ്തന്റെ ഭാര്യ രമണി (60)കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാവിലെ അത്തിപ്പറ്റ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളി കഴിഞ്ഞ് കയറിയ ഉടൻ കുഴഞ്ഞുവീണു. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ദിവസം നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയിരുന്നു. മക്കൾ: സന്ദീപ്, സന്ധ്യ, സ്മിത. മരുമക്കൾ: സുനന്ദൻ, സുജിത്, അനിത.