കോട്ടക്കൽ: കൂരിയാട് സ്വദേശി കിഴക്കേതിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ ( 80) നിര്യാതനായി. കോട്ടൂർ, കാട്ടിപ്പത്തി എടക്കുളം, പരപ്പനങ്ങാടി എന്നിവടങ്ങളിൽ മദ്റസ അധ്യാപകനായും സദർ മുഅല്ലിമായും സൗദി അറേബ്യയിലെ ത്വാഇഫ് കിംഗ്ഫൈസൽ ഹോസ്പിറ്റലിൽ ജീവനക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മൂർക്കത്ത് ഖദീജ (പത്തായക്കല്ല്). മക്കൾ: മുഹമ്മദ് ഹനീഫ(യു.എ.ഇ), സകരിയ്യ (സ്പിന്നിങ് മിൽ), ഇഖ്ബാൽ (സൗദി അറേബ്യ), മുഹമ്മദ് അൻവർ(ചാപ്പനങ്ങാടി യു.പി സ്കൂൾ), മുഹമ്മദ് ഫൈസൽ, മുഖ്ലിസ.
മരുമക്കൾ: ഹംസ (യു.എ.ഇ), സജ്ന, ഖൈറുന്നിസ, ഫെബിന, റസീന, ഉനൈസ. പരേതന്റെ വീട് പി. ഉബൈദുല്ല എം.എൽ.എ സന്ദർശിച്ചു.