ഓച്ചിറ: കൃഷ്ണപുരം കൊല്ലാമെത്ത് മജീദിന്റെ മകനും റിട്ട. സബ് ഇൻസ്പെക്ടറുമായ ഇടയിലവീട്ടിൽ അബ്ദുൽ സത്താർ ഖാൻ (ഓച്ചിറ സത്താർ, 59) നിര്യാതനായി. ദേശീയ അവാർഡ് ജേതാവ്, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ്, കെ.പി.എ.സി ഗിത്താർ അധ്യാപകൻ എന്നിങ്ങനെ വിവിധ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അബ്ദുൽ സത്താർ കേരള പൊലീസിൽ ബ്യൂഗിൾ മാസ്റ്റർ ആയിരുന്നു. ഭാര്യ: അമിത സത്താർ. മക്കൾ: ആമീൻ സത്താർ, അമീർ ഖാൻ. മരുമക്കൾ: ഫൗസിയ, സിബില.