ഇരിക്കൂർ: ജി.സി.സി കെ.എം.സി.സി സൗദി ചാപ്റ്റർ സെക്രട്ടറി പെരുവളത്തുപറമ്പ് മസ്ജിദു റഹ്മക്ക് സമീപത്തെ റഫ്നാസിൽ എ.എം. ഖലീലുറഹ്മാൻ (52) നിര്യാതനായി. പരേതരായ നാലകത്ത് അബ്ദുല്ലയുടെയും മുക്രിന്റകത്ത് ആയിഷയുടെയും മകനാണ്. ഭാര്യ: എൻ. റഹ്മത്ത്. മക്കൾ: നൗഷീർ (യു.എ.ഇ), നിഷാദ് (ദമ്മാം), റഫ്ന (വിദ്യാർഥി). സഹോദരങ്ങൾ: ഹാഷിം (കോളോട്), അഷറഫ് (ആയിപ്പുഴ), ഷംസുദ്ദീൻ (കണ്ണൂർ), സുബൈദ (വള്ളിത്തോട്), റസിയ (തുമ്പോൽ), പരേതനായ നിസാർ.