എടക്കാട്: മണപ്പുറം മഊനത്തുൽ ഇസ്ലാം എൽ.പി സ്കൂളിന് സമീപം ചാലക്കണ്ടിയിൽ കെ.പി. യൂസുഫ് (75) നിര്യാതനായി. കാരാകുനി പുതിയപുരയിൽ കുടുംബാംഗമാണ്. പരേതരായ ടി.സി. ഹുസൈൻ, കെ.പി. സാറ ഉമ്മ എന്നിവരുടെ മകനാണ്. ഭാര്യ: അവാൽ പീടികവളപ്പിൽ നസീമ. മക്കൾ: എ.പി. ആയിശ (ഐ.ടി ലെക്ചറർ, പരിയാരം ഗവ. മെഡിക്കൽ കോളജ്, സിജി ഗ്രാമദീപം കോഓഡിനേറ്റർ), അബ്ദുൽ സത്താർ (ദുബൈ), സഹീറ, ഖദീജ (ലെക്ചറർ, ദാഇയ കോളജ്, മൗവഞ്ചേരി ), നാസിമ, അമീൻ (ദുബൈ).
മരുമക്കൾ: ശക്കീൽ (ദുബൈ), ജഷർ (ഒമാൻ), അബ്ദുറസാഖ്, ഫവാസ് (ദുബൈ), റസിയ (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, എരഞ്ഞോളി), ഹംന (എൻജിനീയർ). സഹോദരങ്ങൾ: മുഹമ്മദലി (കണ്ണൂർ), ഫാറൂഖ് (കൊടുങ്ങല്ലൂർ), സിദ്ദീഖ് (കണ്ണൂർ), സൈനു (ദുബൈ), സക്കീന, സലാഹുദ്ദീൻ, പരേതരായ ഹമീദ്, മുഹമ്മദ് കുഞ്ഞി, ഹാഷിം, ഖാലിദ്, ഫാത്തിമ, അലി അക്ബർ.