കണ്ണൂർ: വടക്കൻ കേരളത്തിലെ ക്ഷേത്ര വാദ്യഗുരു വാദ്യശ്രേഷ്ഠ ചിറക്കൽ ശ്രീധര മാരാർ (60) നിര്യാതനായി. 27ാം വയസ്സിൽ കൊട്ടിയൂർ ക്ഷേത്രത്തിൽനിന്ന് പട്ടും വളയും നേടി സ്ഥാനികനായി. ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് രണ്ടു തവണ ചെണ്ടമേളത്തിൽ ഒന്നാംസ്ഥാനം നേടി. തപസ്യ പുരസ്കാരം, നാദബ്രഹ്മം പുരസ്കാരം, ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം, വള്ളുവൻ കടവ് മുത്തപ്പൻ പുരസ്കാരം, കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ആസ്തികാലയം, കണ്ണൂർ കലാഞ്ജലി നൃത്ത വിദ്യാലയം, ചിറ്റന്നൂർ കലാക്ഷേത്ര എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതരായ നാരായണ മാരാരുടെയും കിഴിച്ചിലോട്ട് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനാണ്. ഭാര്യ: വനജ വിളയാങ്കോട്. മക്കൾ: ശ്രീഹരി (വാദ്യകലാകാരൻ, വടേശ്വരം ശിവക്ഷേത്രം മലബാർ ദേവസ്വം), ശ്രീഷ. മരുമകൻ: ശരത് കുമാർ (ആർമി). സഹോദരങ്ങൾ: ബാലഗോപാൽ (രുചി കാറ്ററിങ്, ചിറക്കൽ), ആശാലത, വിജയൻ (റിട്ട. എസ്.ഐ).