കല്ലമ്പലം: നഗരൂർ ആലിന്റെമൂട് എം.എൻ.എസ് ബംഗ്ലാവിൽ സഫീറിന്റെ ഭാര്യ ഫർസാന(34) മക്കയിൽ നിര്യാതയായി. നാവായിക്കുളം ഡീസന്റ്മുക്ക് ബംഗ്ലാവിൽ സുബൈർ ഹാജിയുടെയും ഷൈലബീവിയുടെയും മകളാണ്. ഭർത്താവിനൊപ്പം ഹജ്ജ് കർമത്തിനായി കഴിഞ്ഞമാസം 29നാണ് പുറപ്പെട്ടത്. മക്കയിൽ വെച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി അബീർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരവെ ചൊവ്വാഴ്ച പുലർച്ചെ നാലിന് മരിച്ചു. മക്കയിൽ ഖബറടക്കി. മക്കൾ: അഫ്നാൻ, അയിഷ.