ഏഴിലോട്: കുഞ്ഞിമംഗലം പോസ്റ്റാഫിസിലെ മഹിള പ്രധാൻ ഏജന്റ് കണ്ടംകുളങ്ങര കൈരളി വായനശാലക്കു സമീപത്തെ വേളൂർമലൂർ സൂര്യകാന്തി (66) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടയാട്ട് വീട്ടിൽ രവീന്ദ്രൻ. പിതാവ്: പരേതനായ പുറവംകര രാഘവൻ നായർ. മാതാവ്: വി.എം. പത്മാവതിയമ്മ. മക്കൾ: വി.എം. ശ്രുതി (അധ്യാപിക ജി.എഫ്.എൽ.പി.എസ് കവ്വായി), വി.എം. സ്മൃതി (യു.എ.ഇ). മരുമക്കൾ: പി.കെ. രവീന്ദ്രൻ (അധ്യാപകൻ ജി.എഫ്.എ.എച്ച്.എസ്.എസ് പടന്നക്കടപ്പുറം), നിഷാദ് (എൻജിനീയർ യു.എസ്.എ). സഹോദരങ്ങൾ: രാജനന്ദിനി, ജയദേവൻ, രാജീവൻ, ചിത്രാംഗദ, ശ്രീപതി, ഗായത്രി, പരേതയായ നളിനി. മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകീട്ട് ആറിന് സമുദായ ശ്മശാനത്തിൽ.