കോഴിക്കോട്: മാതൃഭൂമി റിട്ട. അക്കൗണ്ട്സ് ഓഫിസർ എം.കെ. അരവിന്ദാക്ഷൻ (76) ഗോവിന്ദപുരം മാങ്കാവ് കോവിൽ വീട്ടിൽ നിര്യാതനായി. മാതൃഭൂമി കോൺകോഡ് സംസ്ഥാന ട്രഷറർ, മാതൃഭൂമി നോൺ ജേണലിസ്റ്റ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വെങ്ങാലിൽ നീന. മക്കൾ: സേതുമാധവൻ (കുവൈത്ത്), ആനന്ദ്, ലക്ഷ്മി. മരുമകൻ: രജീഷ് (ബിസിനസ്). പിതാവ്: ചേമ്പിൽ ശങ്കുണ്ണി മേനോൻ. മാതാവ്: മാങ്കാവ് കോവിൽ വീട്ടിൽ മാളുകുട്ടി അമ്മ (ലക്ഷ്മികുട്ടി അമ്മ). സഹോദരങ്ങൾ: പരേതനായ എം.കെ. രാമചന്ദ്രൻ, എം.കെ. കൃഷ്ണരാജ് (റിട്ട. എഫ്.സി.ഐ), എം.കെ. നരേന്ദ്രൻ (റിട്ട. കോഓപ്റ്റക്സ്), പരേതയായ ചന്ദ്രമതി, എം.കെ. കുഞ്ഞിലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.