കടമേരി: മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കളത്തിൽ അബ്ദുല്ല മാസ്റ്റർ (മുറിച്ചാണ്ടി -73) നിര്യാതനായി. കടമേരി യു.പി സ്കൂൾ പ്രധാനാധ്യാപകൻ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, കാമിച്ചേരി ജുമാ മസ്ജിദ് പ്രസിഡന്റ്, കാമിച്ചേരി ഹയാത്തുൽ ഇസ്ലാം മദ്റസ പ്രസിഡന്റ്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആയഞ്ചേരി ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കിഴക്കേവീട്ടിൽ ഫാത്തിമ. മക്കൾ: ഫാസിൽ മാസ്റ്റർ (ജി.എം.യു.പി സ്കൂൾ, തിരുവള്ളൂർ), വാജിദ് മാസ്റ്റർ (നാളേം കൊറോൽ എം.എൽ.പി സ്കൂൾ), ഫായിസ് (വേളം ഹയർ സെക്കൻഡറി സ്കൂൾ), ഫസീല. മരുമക്കൾ: മണലിക്കണ്ടി റിയാസ് (തിരുവള്ളൂർ), നൈജ (റഹ്മാനിയ്യ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരി), ജാസ്മിൻ (മുതുവടത്തൂർ എം.എൽ.പി സ്കൂൾ).സഹോദരങ്ങൾ: മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി, കളത്തിൽ കുഞ്ഞാമി, സുലൈഖ വെളുത്തപറമ്പത്ത് (കോട്ടപ്പള്ളി), പരേതയായ ഫാത്തിമ കൊളക്കോട്ട്, പുതുശ്ശേരി സാറ (കീഴൽ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഏഴിന് കാമിച്ചേരി ജുമാ മസ്ജിദിൽ.