തിരുവനന്തപുരം: എൻജിനീയറിങ് കോളജ് രാജീവ് നഗർ ടി.വി.ആർ.എ 57 തുണ്ടിയിൽ വീട്ടിൽ മേരിക്കുട്ടി ആന്റണി (90) നിര്യാതയായി. പായിപ്പാട് വെട്ടിയാട് വലിയവീട്ടിൽ കുടുംബാഗമാണ്. ഭർത്താവ്: പരേതനായ ടി.കെ. ആന്റണി തുണ്ടിയിൽ. മക്കൾ: ജേക്കബ് ആന്റണി (യു.എസ്.എ), അലക്സ് ആന്റണി (സാബു, തുണ്ടിയിൽ ഡെവലപ്പേഴ്സ്), ടോം ആന്റണി (യു.എസ്.എ). മരുമക്കൾ: വിൽമ ജേക്കബ്, ലാലു അലക്സ്, സോളി ടോം. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ശ്രീകാര്യം സെൻറ് ജോസഫ് (എമ്മാവൂസ്) പള്ളി സെമിത്തേരിയിൽ.