കാഞ്ഞങ്ങാട്: പെരളത്ത് കിരൺ നിവാസിലെ സി. രാജീവിന്റെയും കനക രാജീവിന്റെയും മകൻ കിരൺ രാജീവ് (29) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിരവധി ടെലിഫിലിമുകളിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഇന്നു ഞാൻ നാളെ നീ’, ‘അണ്ണൻ’ തുടങ്ങിയ ടെലിഫിലിമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സഹോദരി: കീർത്തന (വിദ്യാർഥി, മംഗളൂരു).