ചുള്ളിയോട്: തലപ്പാറ വലിയപറമ്പ് മദ്റസയിൽ ജോലിചെയ്തിരുന്ന നൗഷാദ് മുസ്ലിയാർ (46) നിര്യാതനായി. കുറുക്കൻകുന്ന് പരേതനായ പിലാക്കൽ യൂസഫിന്റെ മകനാണ്. ചെമ്മാട് വലിയപറമ്പ് മദ്റസാ അധ്യപകനായിരുന്നു. ഭാര്യ: സുഹറ. മാതാവ്: ആയിഷ. മക്കൾ: ഫെമിന, നെഷവ ഫാത്തിമ, ഷിബിലി. മരുമകൻ: മുഹമ്മദ് റാഫി റിപ്പൺ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ചുള്ളിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.