മാഹി: കഥാകൃത്തും മംഗലാട്ട് കുടുംബാംഗവുമായ എം. ചന്ദ്രശേഖരൻ (74) മുംബൈ ഡോമ്പിവില്ലിയിൽ നിര്യാതനായി. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.1980കളിലും 90കളിലും മലയാള കഥാസാഹിത്യത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു. സ്വച്ഛ നീലമായ ആകാശം, ഏകാന്ത ജാലങ്ങൾ എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മൂന്നാമത് കഥാസമാഹാരത്തിന്റെ ശ്രമത്തിലായിരുന്നു. ഏറെക്കാലം മുംബൈയിൽ സ്വകാര്യസ്ഥാപനത്തിൽ കമേഴ്സ്യൽ മാനേജറായി പ്രവർത്തിച്ചു.
പിതാവ്: പരേതനായ മംഗലാട്ട് കുഞ്ഞിരാമൻ. മാതാവ്: പരേതയായ തയ്യുള്ളതിൽ മാധവി. ഭാര്യ: പുഷ്പ. മക്കൾ: പ്രിയങ്ക (മാനേജർ, എച്ച്.ഡി.എഫ്.സി ബാങ്ക്), ആതിര (ഐ.ടി ഫീൽഡ്). സഹോദരങ്ങൾ: പരേതരായ എം. ബാലചന്ദ്രൻ, എം. പത്മിനി, എം. സാവിത്രി, എം. ഗോകുൽദാസ് (കോഴിക്കോട്).