തിരുനാവായ: പ്രസിദ്ധ സോപാന സംഗീതജ്ഞനും ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റും അനുഷ്ഠാന വാദ്യ വിദ്വാനുമായ കെ.എം. ശങ്കര മാരാർ (അപ്പുമാരാർ-81) നിര്യാതനായി.
അനുഷ്ഠാനവാദ്യ രംഗത്തെ സേവനങ്ങൾ പരിഗണിച്ച് 60ാം പിറന്നാൾ ദിനത്തിൽ തിരുനാവായ ദേവസ്വം നേതൃത്വത്തിൽ കോഴിക്കോട് സാമൂതിരി രാജ സുവർണമുദ്ര നൽകി ആദരിച്ചിരുന്നു. ഞെരളത്ത് രാമ പൊതുവാൾ പുരസ്കാരം, സോപാന സംഗീത പുരസ്കാരം, വാദ്യശ്രീ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അവിവാഹിതനാണ്. പിതാവ്: പരേതനായ ആമയൂർ കുന്നനാത്ത് പൊതുവാട്ടിൽ ശങ്കര പൊതുവാൾ. മാതാവ്: പരേതയായ മലമക്കാവ് ജാനകി വാരസ്യാർ. സഹോദരിമാർ: ലക്ഷ്മിക്കുട്ടി, പത്മാവതി, രാജേശ്വരി, ശ്രീദേവി (നാ സാടേ കുന്ദ ദേവസ്വം ജീവനക്കാരി).