മാനന്തവാടി: വാളാട് ടൗണിൽ താമസിക്കുന്ന പുത്തൂർ മഹല്ല് നിവാസി കല്ലേരി റാഷിദ് (35) നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ കല്ലേരി മൊയ്തു ഹാജിയുടെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: ദിൽഷാന. മകൻ: ഐദിൻ മുഹമ്മദ്. സഹോദരങ്ങൾ: ഹാജറ, അസ്മ, ലത്തീഫ്, മുഹമ്മദലി.