ആലക്കോട്: കണ്ണന്താനത്ത് വീട്ടിൽ എം.എൻ. വിജയമ്മ (91) നിര്യാതയായി. കോട്ടയം കടയിനിക്കാട് മുരുടൻ പാലയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ (പി.ആർ. രാമവർമ രാജയുടെ എസ്റ്റേറ്റിൽ മേസ്തിരി). മക്കൾ: എ.ആർ. സോമശേഖരൻ, എ.ആർ. പ്രസാദ് (റിട്ട. അധ്യാപകൻ, ഒറ്റത്തൈ ഗവ. യു.പി സ്കൂൾ, ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം പ്രസിഡന്റ്), എ.ആർ. പ്രദീപ് (റിട്ട. ജനറൽ എക്സ്റ്റൻഷൻ ഓഫിസർ, തളിപ്പറമ്പ് ബ്ലോക്ക്), എ.ആർ. ഗീതാകുമാരി (റിട്ട. അധ്യാപിക, ആലക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുധാമണി, സി.കെ. രാജൻ പിള്ള, സി.ജി. കല (റിട്ട. അധ്യാപിക, ആലക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ), സന്ധ്യ ജി. നായർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോളി ശ്മശാനത്തിൽ.