മുഴപ്പിലങ്ങാട്: കേരള വ്യാപാരി വ്യവസായി സമിതി മുഴപ്പിലങ്ങാട് യൂനിറ്റ് വൈസ് പ്രസിഡന്റും പൊതു പ്രവർത്തകനുമായ മുഴപ്പിലങ്ങാട് മൊയ്തു പാലത്തിന് സമീപം ഇക് ലാസിൽ കെ. ഹമീദ് (65) നിര്യാതനായി. മുഴപ്പിലങ്ങാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ഐ.ആർ.പി.സി സോണൽ കൺവീനർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, സി.പി.എം മൊയ്തു പാലം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.ടി. സാഹിദ. മക്കൾ: സാലിമ, സാലിഹ, സാദിയ, അസീസ്. മരുമക്കൾ: മൂസ (മീത്തലെപീടിക), മുനീർ (ചൊവ്വ), ഷമൽ (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: ബഷീർ, സുഹറ, ശരീഫ, റസിയ, അസ്കർ, സമീർ.