വടൂക്കര: മുൻ സൈനികനും തൃശൂർ കൂർക്കഞ്ചേരിയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന തോപ്പിൽ പീതാംബരൻ (84) നിര്യാതനായി.
ആർമി എജുക്കേഷനൽ കോറിൽ ഹവിൽദാർ ഇൻസ്ട്രക്ടറായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചശേഷം ഫിഷറീസ് ഡിപ്പാർട്മെന്റിൽ സബ് ഇൻസ്പെക്ടറുമായിരുന്നു. രണ്ടു തവണ കൂർക്കഞ്ചേരി പഞ്ചായത്ത് അംഗമായിരുന്നു. കൂർക്കഞ്ചേരി സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്.
ഭാര്യ: എം.സി. ശ്രീമതി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ചിത്ര, ലീന (മാനേജർ, ധനലക്ഷ്മി ബാങ്ക് മുളങ്കുന്നത്തുകാവ്). മരുമക്കൾ: ഷാജി തേക്കെത്തറ, ബിജു തോട്ടത്തിൽ. സഹോദരങ്ങൾ: ശ്രീധരൻ, മോഹൻദാസ്, ഡോ. ജയപ്രകാശ്, അഡ്വ. ശശീന്ദ്രൻ, പരേതരായ ഭാസ്കരൻ (സ്വാതന്ത്ര്യസമര സേനാനി), പ്രഭാകരൻ മാസ്റ്റർ, വിജയൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വടൂക്കര ശ്മശാനത്തിൽ.