ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. കായികാധ്യാപകൻ മാനാമ്പുറത്ത് എം.ജെ. ജോർജ് (67) നിര്യാതനായി. ആദ്യകാല കുടിയേറ്റക്കാരായിരുന്ന പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: കെ.എം. ഫിലോമിന നെല്ലിപ്പാറ കൊടകനാടിയിൽ കുടുംബാംഗം (മുൻ കൗൺസിലർ, ശ്രീകണ്ഠപുരം നഗരസഭ). മക്കൾ: മിട്ടു ആൻമേരി (യു.കെ), ജിതിൻ (ബംഗളൂരു). മരുമക്കൾ: അജിൻ പറയിടം (തളിപ്പറമ്പ്, യുകെ), ഡെൽന വടക്കേൽ (ചുങ്കക്കുന്ന്). സഹോദരങ്ങൾ: ജോസ്, ഏബ്രഹാം, മേരി, എൽസമ്മ, ജേക്കബ്, വിൻസന്റ്, റീന. സംസ്കാരം പിന്നീട്.