തലശ്ശേരി: പുന്നോൽ ബദ്ർ പള്ളി റോഡിലെ ജമീലാസിൽ എൻ.വി. താജുദ്ദീൻ (77) നിര്യാതനായി. തലശ്ശേരി നടുവത്ത് വളപ്പിൽ കുടുംബാംഗമാണ്. ദീർഘകാലം ഖത്തർ ടെലിഫോൺസിൽ ജീവനക്കാരനായിരുന്നു. പുന്നോൽ തണൽ ഫൗണ്ടേഷൻ സ്ഥാപക ട്രസ്റ്റ് മെംബർ, പുന്നോൽ ബൈത്തുസ്സകാത് ഉപദേശക സമിതി അംഗം, പുന്നോൽ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: പള്ളക്കൻ അച്ചാരത്ത് ജമീല. മക്കൾ: അബ്ദുറഹീം (മണവാട്ടി ഗോൾഡ്, തലശ്ശേരി), അബ്ദുൽ മനാഫ് (ഖത്തർ), ജസ്വിന (ഷാർജ), ഫാത്തിമ (അബൂദബി). മരുമക്കൾ: മുഷ്റത്ത്, തൻസീം, എൻ.വി. ഷഫീഖ് (ഷാർജ), അബ്ദുൽ റഊഫ് (അബൂദബി). സഹോദരങ്ങൾ: ആയിഷ, ഹമീദ.