തൃത്താല: അവധിക്കെത്തിയ പ്രവാസി മുങ്ങിമരിച്ചു. തൃത്താല ഉള്ളന്നൂരിൽ തച്ചറകുന്നത്ത് അലിയുടെ മകൻ അനസാണ് (38) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഞായറാഴ്ച നടക്കുന്ന ചെറിയമ്മയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അനസ് കുടുംബത്തിനൊപ്പം ഖത്തറിൽനിന്നെത്തിയത്. ഖത്തർ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റി അംഗമായിരുന്നു .
ഭാര്യ: റഹീദ. മകൻ: എട്ടു മാസം പ്രായമുള്ള റസൽ. മാതാവ്: ജമീല (റിട്ട. അധ്യാപിക).