ചെറുവത്തൂർ: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിട്ട. എസ്.ഐ കയ്യൂരിലെ ടി. വേണുഗോപാലൻ (60) നിര്യാതനായി. ബ്ലഡ് ഡോണേഴ്സ് കേരള മുൻ സംസ്ഥാന രക്ഷാധികാരിയും നിലവിൽ കാസർകോട് ജില്ല രക്ഷാധികാരിയുമാണ്. ഭാര്യ: ടിവി. സുനിത. മക്കൾ: അഷി ഭൂഷ് (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ), അനയ് (പ്ലസ് ടു വിദ്യാർഥി, കയ്യൂർ). മരുമകൾ: സുനു (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ). സഹോദരങ്ങൾ: കനകലത (കയ്യൂർ), ശൈലജ (ഏച്ചിലാംവയൽ പയ്യന്നൂർ).