പട്ടിക്കാട്: യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആൽപ്പാറ പുതുവീട്ടിൽ ഷാജി മകൻ ഷാബുവാണ് (27) മരിച്ചത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
പീച്ചി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ഷാജിത.