കണ്ണൂർ സിറ്റി: മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗത്ത് നിറസാന്നിധ്യവുമായിരുന്ന അറോമ പ്രസ്സ് ഉടമ കസാനക്കോട്ടയിലെ എം.പി. ഇബ്രാഹിം ഹാജി (86) നിര്യാതനായി. മുൻ കണ്ണൂർ നഗരസഭ അംഗം, കണ്ണൂർ ജില്ല പ്രിന്റിങ് അസോസിയേഷൻ രക്ഷാധികാരി, കണ്ണൂർ മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതി അംഗം, തായത്തെരു മുഹ് യിദ്ദീൻ പള്ളി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കക്കറക്കൽ സുബൈദ. മക്കൾ: റിസാന, റിയാസ്, ഹാഷിം. മരുമക്കൾ: കെ.പി. മഹമൂദ്, എ. ജസീനാബി, പി. ഷൈമത്ത്.