പള്ളിക്കുന്ന്: ദുബൈയിൽ സിവിൽ എൻജിനീയറായിരുന്ന ചെട്ടിപീടികക്കു സമീപത്തെ പി.ഐ. രവീന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. ചെറുകുന്ന് കൊവ്വപ്പുറത്തെ പരേതരായ തീയറേത്ത് അനന്തൻ നമ്പ്യാരുടെയും പാലക്കീൽ ഇരിണാവ് വീട്ടിൽ മാധവിയമ്മയുടെയും മകനാണ്.
മക്കൾ: ഗിരീഷ് രവീന്ദ്രൻ (ദുബൈ), വിജയ രവീന്ദ്രൻ (യു.കെ). മരുമക്കൾ: അശ്വതി, ഫാലി. സഹോദരങ്ങൾ: സുരേന്ദ്രൻ നമ്പ്യാർ (എളയാവൂർ), രമ ഭരതൻ, പരേതരായ ഗംഗാധരൻ നമ്പ്യാർ, ചന്ദ്രശേഖരൻ നമ്പ്യാർ, മാധവൻ നമ്പ്യാർ. സംസ്കാരം ചൊവ്വാഴ്ച 12ന് ചെറുകുന്ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.