അഴീക്കോട്: അഴീക്കോട് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക മാവില കുനിയേടത്ത് കനകധാര (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. നാരായണൻ നമ്പ്യാർ (റിട്ട. സെന്റ് മൈക്കിൾസ് അധ്യാപകൻ). മക്കൾ: പത്മം (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ), പ്രീത (പ്രിൻസിപ്പൽ പരിയാരം നഴ്സിങ് കോളജ്), പരിമള (റിട്ട. അധ്യാപിക വളപട്ടണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പ്രേംജിത്ത്. മരുമക്കൾ: അഡ്വ. ബി. ദിവാകരൻ, കെ. ഹരിറാം (ബഹ്റൈൻ). സഹോദരങ്ങൾ: ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട. സയന്റിസ്റ്റ്), ഗോപിനാഥൻ (റിട്ട. ആർ.ടി.ഒ ഉദ്യോഗസ്ഥൻ), പുഷ്പവല്ലി (റിട്ട. പ്രിൻസിപ്പൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ ചന്ദ്രകാന്തം.