കാസർകോട്: തളങ്കര സ്വദേശിയായ മുംബൈയിലെ വ്യവസായി ടി.എം. മുഹമ്മദ് അബ്ദുറഹിമാന് (83) നിര്യാതനായി.നുള്ളിപ്പാടിയിലെ തളങ്കര ക്ലസ്റ്ററിലായിരുന്നു താമസം. അസുഖത്തെതുടര്‍ന്ന് മംഗളൂരു എ.ജെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.ഒരു മാസം മുമ്പാണ് മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. ദീര്‍ഘകാലമായി മുംബൈയിലായിരുന്നു.എല്‍.ഐ.സി ഏജന്റായി അവിടെ ജീവിതം ആരംഭിച്ച മുഹമ്മദ് അബ്ദുറഹിമാന് പിന്നീട് എയ്റോസി എന്ന പേരില്‍ ടൂര്‍സ് ആൻഡ് ട്രാവല്‍ ഏജന്‍സി ആരംഭിച്ചു. പില്ക്കാലത്ത് ഇതേ പേരില്‍ എക്സ്പോര്‍ട്ട് കമ്പനിയും തുടങ്ങി. മുംബൈയില്‍ കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന് നല്കുന്ന നൈറ്റ് സ്കൂളും നടത്തിയിരുന്നു.തളങ്കര പടിഞ്ഞാറിലെ പരേതരായ അബ്ദുറഹിമാന്റെയും മറിയംബിയുടെയും മകനാണ്. ഭാര്യ: മൈമൂന.മക്കള്‍: മുംതാസ്, മുഷ്താക് (യു.എസ്.എ), മുനാഫ് (മുംബൈ), ഡോ. മുനാസ. മരുമക്കള്‍: സുഹാന മംഗളൂരു, റിസ്ലി നീലേശ്വരം, ഡോ. മുഷിര്‍ പൂനെ. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല പടിഞ്ഞാര്‍, താഹിറ, ബീവി.
ഖബറടക്കം വ്യാഴാഴ്ച അസര്‍ നമസ്കാരത്തിനുശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.