തളിപ്പറമ്പ്: നോർത്ത് കുപ്പം സുഹറ മൻസിലിൽ ഉമ്മർ ചുള്ളിയോടൻ (43) നിര്യാതനായി. ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുക്കുന്ന് ഖാദിമുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി അംഗവുമാണ്. നോർത്ത് കുപ്പത്തെ കെ. മഹമൂദ് ഹാജി-സി. സുഹറ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മുഹ്സിന (തടിക്കടവ്). സഹോദരങ്ങൾ: ഷക്കീർ (ജന. സെക്രട്ടറി ഷാർജ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം), ശിഹാബ് (കൺവീനർ തളിപ്പറമ്പ സി.എച്ച് സെന്റർ ബ്ലഡ് ഡോണേഴ്സ് വിങ്), സിനാൻ (അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടീം അംഗം), ബുഷ്റ, ആയിഷ, ഫബീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നോർത്ത് കുപ്പം മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.