പടിഞ്ഞാറത്തറ: പന്തിപ്പൊയിൽ പരേതനായ കൊച്ചുകുളങ്ങര ജോണിന്റെ മകൻ ബിജു ജോൺ (51) നിര്യാതനായി. പുതുശ്ശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി ട്രസ്റ്റി, സി.പി.എം പന്തിപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.
മാതാവ്: ശോശാമ്മ. ഭാര്യ: ദീപ. മക്കൾ: അതുൽ ബിജു, അല്ലു ബിജു (പ്ലസ് വൺ വിദ്യാർഥി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പുതുശ്ശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.