പയ്യന്നൂർ: പ്രമുഖ കായിക സംഘാടകനും കേരള വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടിവ് മെംബറും കണ്ണൂർ ജില്ല വോളിബാൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ കെ.വി. ശശിധരൻ (കെ.വി.എസ്-64) നിര്യാതനായി. പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്മെന്റ് അസോസിയേഷൻ സ്ഥാപക മെംബറും മികച്ച വോളിബാൾ സംഘാടകനുമായിരുന്നു. പയ്യന്നൂരിൽ പ്രവർത്തിച്ചുവരുന്ന കെ.വി.എസ് സ്പോർട്സ് വെയർ സ്ഥാപന ഉടമയാണ്. എ.കെ.ടി.എ പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗമായ ശശിധരൻ കാനായി ജോളി സ്പോർട്സ് ക്ലബ് പ്രസിഡന്റാണ്.
ഭാര്യ: ടി. സുശീല (പറമ്പത്ത്, റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: അമൃത, അരുണ. മരുമകൻ: കെ.വി. രജീഷ് (ആർമി). സഹോദരങ്ങൾ: കരുണാകരൻ (കാനായി), ശാന്ത (പേരുൽ), ചന്ദ്രമതി (മുത്തത്തി), നളിനാക്ഷൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, മുത്തത്തി വെസ്റ്റ്), സുജാത (മുത്തത്തി), പരേതനായ സുധീർ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മുതൽ 11വരെ പയ്യന്നൂർ ഗാന്ധി പാർക്കിലും തുടർന്ന് എടാട്ട് പറമ്പത്ത് റോഡിലുള്ള വീട്ടിലും 12ന് കാനായിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പരവന്തട്ട സമുദായ ശ്മശാനത്തിൽ.