ചേറ്റുവ: പ്ലസ് ടു വിദ്യാർഥിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറ്റുവ ചുള്ളിപ്പടി കറപ്പംവീട്ടിൽ അഷറഫിന്റെ മകൻ അസീം ഹംസയാണ് (17) മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഉടൻ ചേറ്റുവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
മാതാവ്: ഷമീറ. സഹോദരങ്ങൾ: മുഹമ്മദ് അസർ (ദുബൈ), നഫീസ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ചേറ്റുവ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.