വലമ്പൂർ: ഗായകൻ വി.എം. കുട്ടിയുടെ ഭാര്യയും അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ മെംബറുമായിരുന്ന വലമ്പൂരിലെ കാളിപ്പാടത്ത് തിത്തുമ്മ ടീച്ചർ (89) നിര്യാതയായി. അങ്ങാടിപ്പുറം തരകൻ ഹൈസ്കൂളിലെ മുൻ അധ്യാപികയാണ്.
പരേതനായ കാളിപ്പാടത്ത് മമ്മദിന്റെ മകളാണ്. മക്കൾ: സൽമാൻബാവ (എൽ.ഐ.സി പെരിന്തൽമണ്ണ ബ്രാഞ്ച് മാനേജർ), മെഹറുന്നിസ (റിട്ട. അധ്യാപിക, എ.എം എൽ.പി സ്കൂൾ, കട്ടുപ്പാറ).
മരുമക്കൾ: കുന്നത്ത് സുമയ്യ പുലാമന്തോൾ (അധ്യാപിക, തരകൻ ഹൈസ്കൂൾ), പള്ളത്തൊടി അബ്ദുൽ സലാം കട്ടുപ്പാറ (റിട്ട. എസ്.ഐ പൊലീസ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് വലമ്പൂർ പുതിയ സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.