ബദിയടുക്ക: എൻമകജെ പഞ്ചായത്ത് മണ്ഡലം കോൺഗ്രസ് ജന. സെക്രട്ടറിയായിരുന്ന ഏൾക്കാന ബാലമുകളി ഗോവിന്ദ നായക് (51) മൈസൂരുവിൽ നിര്യാതനായി.
കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.
മൈസൂരുവിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. ശിവനായക്-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: സുമുദ. മക്കൾ: നിതിൻ, ഹർഷിത്ത്. സഹോദരങ്ങൾ: കൃഷ്ണനായക്, ഹരിയ നായക്, രത്ന.