പാലക്കുന്ന്: ഉദുമ പടിഞ്ഞാർ കൊപ്പൽ ‘ശിവ പാർവതി’യിൽ മുൻ പ്രവാസി കൃഷ്ണൻ കൊട്ടയാട്ട് (53) നിര്യാതനായി.
സരോജിനിയുടെയും പരേതനായ ചിരുകണ്ടന്റെയും മകനാണ്. ഭാര്യ: രോഹിണി. മക്കൾ: കിരൺ, രഹൻ (ഇരുവരും ഗൾഫ്), വചൻ (വിദ്യാർഥി). സഹോദരങ്ങൾ: കണ്ണൻ, വിജയൻ, രാഘവൻ (മൂവരും പള്ളം), വനജ (തെക്കേക്കര). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ.