മുഴപ്പിലങ്ങാട്: മഠം ബീച്ച് റോഡിൽ നീരൊഴുക്കിന് സമീപം സോങ് പാലസിൽ കെ.എസ്. ബോബൻ (50) നിര്യാതനായി. മത്സ്യത്തൊഴിലാളിയാണ്. മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു മുൻ എടക്കാട് ഏരിയ കമ്മിറ്റി മെംബർ, എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘം മുൻ ഭരണസമിതി മെംബർ, സി.പി.എം കെട്ടിനകം ബി ബ്രാഞ്ച് മെംബർ, മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പിതാവ്: പരേതനായ കെ.എസ്. ശ്രീധരൻ. മാതാവ്: മൂളിയിൽ വിമല. ഭാര്യ: ഷീന. മക്കൾ: സോങ് ബോബൻ, ഫിസ ബോബൻ. സഹോദരങ്ങൾ: ഷർമിള, സിന്ധു.