കൂത്തുപറമ്പ്: പാട്യം പത്തായക്കുന്ന് നൊച്ചോളി മടപ്പുരക്ക് സമീപം കളരിക്കണ്ടിയിൽ കെ.കെ. സജീവൻ (58) നിര്യാതനായി. പാത്തിപ്പാലം കെ.സി സ്റ്റോർ ഉടമയാണ്. പരേതരായ കുപ്യാട്ട് ചാത്തുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ ദീപ്തി. മക്കൾ: അഭിൻലാൽ (വടക്കുമ്പാട് സെൻട്രൽ എൽ.പി സ്കൂൾ അധ്യാപകൻ), അക്ഷയ്. സഹോദരങ്ങൾ: സരസു (ചെണ്ടയാട്), വൽസല (വെള്ള പന്തൽ), പത്മിനി (വള്ള്യായി), നന്ദിനി (കാര്യാട്ടുപുറം), ശശീന്ദ്രൻ പാട്യം (റിട്ട. അധ്യാപകൻ മമ്പറം എച്ച്.എസ്.എസ്, കേരളകൗമുദി പാനൂർ ലേഖകൻ).