ന്യൂമാഹി: ജീവകാരുണ്യ പ്രവർത്തകനും ദുബൈ-മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ സ്ഥാപകനുമായ ന്യൂമാഹിയിലെ കൊച്ചിൻ ഹൗസിൽ കല്ലാപുതിയ വീട്ടിൽ ഗഫൂർ (84) നിര്യാതനായി. പരേതരായ കോഴിക്കോട് ചാലിയത്ത് ആലിക്കോയയുടെയും ന്യൂമാഹി കല്ലാപുതിയ വീട്ടിൽ അദബീയുടെയും മകനാണ്. ഭാര്യ: ഖദീജ മൻസിൽ ഖദീജ. മക്കൾ: സനം, മഷ്റൂക്ക് അലി, സന സാഹിർ (മൂവരും ദുബൈ). മരുമക്കൾ: ഹിജാസ്, ഷാസിയ, സാഹിർ (ദുബൈ). സഹോദരങ്ങൾ: സൈനബി (മാറഞ്ചേരി), ഹസ്ന (മുഴപ്പിലങ്ങാട്), സാദാ (മുഴപ്പിലങ്ങാട്), മുഹമ്മദ് റഫീക്ക് (മുണ്ടയാട്), പരേതരായ കോയ, സുഹറ, ഖദീജ അബൂബക്കർ (രാമനാട്ടുകര), അഷറഫ് (അച്ചു).