കൂത്തുപറമ്പ്: പാട്യം മുതിയങ്ങ തിരുവാൽ ഹൗസിൽ കെ. ജീവൻ (61) നിര്യാതനായി. റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരനും കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്നു. മുതിയങ്ങ ഗ്രാമീണ ഗ്രന്ഥാലയം സെക്രട്ടറി, സംസ്കൃതി തലശ്ശേരി താലൂക്ക് ചെയർമാൻ, ലൈബ്രറി കൗൺസിൽ പാട്യം പഞ്ചായത്ത് നേതൃസമിതി അംഗം, പബ്ലിക് സെർവന്റ്സ് കോഓപറേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡന്റ്, എൻ.ജി.ഒ അസോസിയേഷൻ തലശ്ശേരി ബ്രാഞ്ച് പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പട്ടേൽ നഗറിൽനിന്നും വന്ന കാറ്റ്, ഗാന്ധിജിയും അംബേദ്ക്കറും മതവും എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതരായ അനന്തന്റെയും രാധയുടെയും മകനാണ്. ഭാര്യ: നിഷ (ഗ്രാമവികസന വകുപ്പ്, കൂത്തുപറമ്പ്). മക്കൾ: രഹാൻ, സിന്ധൂര (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജയൻ, രാജീവൻ, വിനോദൻ (കെ.എസ്.എഫ്.ഇ ചക്കരക്കൽ), ലീന, ലത (ഗൾഫ് ) പരേതയായ ലിസി.