കാട്ടിക്കുളം: കാട്ടിക്കുളം കയ്യാലക്കൽ യൂസഫ് (70) നിര്യാതനായി. ജമാഅത്തെ ഇസ് ലാമി കാട്ടിക്കുളം മുൻ ഹൽഖ നാസിം, ടൗൺ ജുമാ മസ്ജിദ് ട്രഷറർ, വെള്ളാഞ്ചേരി ജുമാ മസ്ജിദ് പ്രസിഡന്റ്, കാട്ടിക്കുളത്തെ ആദ്യകാല പച്ചക്കറി വ്യാപാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. ഭാര്യ: നബീസ. മക്കൾ: സലിം (കച്ചവടം), ഷമീർ (ജൂനിയർ കോഓപറേറ്റിവ് ഓഡിറ്റർ മാനന്തവാടി), സിദ്ദീഖ് (പൊലീസ് കോൺസ്റ്റബിൾ മാനന്തവാടി), അസ്മാബി (ഇന്ത്യൻ സ്കൂൾ യു.എ.ഇ). മരുമക്കൾ: ഫഹദ് (എം.ഒ.എച്ച് യു.എ.ഇ), ഷാജിത (ക്ലർക്ക് ജി.എച്ച്.എസ്.എസ് കാട്ടിക്കുളം), അഷ്മില പാലമുക്ക്, ജെസ്ന തൃശ്ശിലേരി. സഹോദരങ്ങൾ: മുഹമ്മദ് (കച്ചവടം), അബൂബക്കർ (ഡ്രൈവർ), ഹാരിസ് (കച്ചവടം), ആയിഷ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് വെള്ളാഞ്ചേരി ജുമാമസ്ജിദിൽ.