പയ്യന്നൂർ: യൂത്ത് സെന്ററിന് സമീപം ചിത്ര നിവാസിലെ വി.വി. വിജയൻ (56) നിര്യാതനായി. വട്ട്യൻ വീട്ടിൽ പാട്ടി അമ്മയുടെയും പരേതനായ എം.വി. തമ്പാന്റെയും മകനാണ്. ഭാര്യ: രജനി (കുഞ്ഞിമംഗലം). മക്കൾ: നിവേദിത, ദേവശ്രീ. സഹോദരങ്ങൾ: മുരളീധരൻ, രവീന്ദ്രൻ, മധു, വിനോദ് (എ.ഇ.കെ.എസ്.ബി), ചിത്ര, പരേതനായ ശശീന്ദ്രൻ (ബുക്ക് ലൈൻ പയ്യന്നൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാവിച്ചേരി സമുദായ ശ്മശാനത്തിൽ.