എടക്കാട്: സഫാ സെന്ററിന് എതിർവശം ആസിയാസിൽ മേലേക്കണ്ടി സാഹിദ (65) നിര്യാതയായി. പരേതരായ ആയാരകത്ത് പുതിയപുരയിൽ ഹസ്സന്റെയും മേലേക്കണ്ടി ആസിയയുടെയും മകളാണ്. ഭർത്താവ്: പരേതനായ തറിച്ച വളപ്പിൽ അബൂബക്കർ ഹാജി (പാപ്പിനിശ്ശേരി). മക്കൾ: എം.കെ. മുഹമ്മദ് അസാഹിദ് (ദുബൈ), മുഹമ്മദ് അജാസ്, മുഹമ്മദ് അജിലാഷ് (ദുബൈ). മരുമക്കൾ: ഹൈന മരക്കാർകണ്ടി, ആബിദ കൊടപ്പറമ്പ്, റോസ്ന ചാലാട്. സഹോദരങ്ങൾ: റഫീഖ്, സലീം, ലൈല, സൗദ.