കാഞ്ഞിരോട്: മായൻമുക്ക് ടിപ്ടോപ് റോഡിൽ ഫാത്തിമ മൻസിലിൽ താമസിക്കുന്ന പള്ളിക്കൽ ചാൽ ബാച്ചിക്കന്റെവിട പി.സി. അബ്ദുല്ല (70) നിര്യാതനായി. പരേതരായ എഴുത്താണി കമാലിന്റെയും ബാച്ചിക്കാന്റെവിട ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമ (കുന്നുംപുറത്ത് മുണ്ടേരി). മക്കൾ: അബ്ദുൽ അനീസ്, സാദിക്ക്, സിദ്ദീഖ്, സൈനുദ്ദീൻ, സീനത്ത്. മരുമക്കൾ: ഇല്യാസ് (വാരം), നജ്മ (ചെക്കിക്കുളം), സമീറ (കൂടാളി), മിസിരിയ (നെല്ലിക്ക പാലം). സഹോദരങ്ങൾ: കദീജ, പരേതനായ മുഹമ്മദലി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കാഞ്ഞിരോട് പഴയ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.